
കൊച്ചി: ആര്‍എസ്എസ് ക്വട്ടേഷന്‍ സംഘം തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. തന്റെ യൂട്യൂബ് ചാനലായ സസ്‌നേഹം ശ്രീലേഖയിലൂടെയാണ് മുന്‍ ഡിജിപി കുടുംബത്തിനെതിരെയുണ്ടായ ക്വട്ടേഷനെ കുറിച്ച് വെളിപ്പെടുത്തിയത്.
ഭര്‍ത്താവിനെ കൊലപ്പെടുത്താനായി ക്വട്ടേഷന്‍ എടുത്തവര്‍ അദ്ദേഹം സ്ഥിരം സഞ്ചരിക്കുന്ന ബസില്‍ കയറിയിരുന്നു. അപ്പോഴാണ് ശ്രീലേഖയുടെ ഭര്‍ത്താവിന് ബിജെപി ബന്ധമുണ്ടെന്ന് അവര്‍ അറിഞ്ഞത്. അന്വേഷിച്ചപ്പോള്‍ ഭര്‍ത്താവിന്റെത് ബിജെപി അനുഭാവി കുടുംബമാണെന്ന് അറിഞ്ഞു. ഇതോടെ ക്വട്ടേഷനില്‍ നിന്ന് അവര്‍ ഒഴിയുകയായിരുന്നു.
ക്വട്ടേഷന്‍ എടുത്തവര്‍ തന്നെയാണ് ഈ വിവരം തങ്ങളോട് പറഞ്ഞതെന്നും ശ്രീലേഖ വീഡിയോയില്‍ പറയുന്നു. തങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ മറ്റാരെങ്കിലും ക്വട്ടേഷന്‍ എടുക്കുമെന്നും ഭര്‍ത്താവിനോട് സൂക്ഷിക്കാന്‍ പറയണമെന്ന് അവര്‍ പറഞ്ഞത് ഞെട്ടലോടെയാണ് താന്‍ കേട്ടതെന്നും ശ്രീലേഖ ചാനലില്‍ പറയുന്നു.