Spread the love

തിരുവനന്തപുരം∙ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർ സാങ്കേതികമായ മറുപടികളല്ല, കൃത്യമായ മറുപടികളാണു കിട്ടേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

അപ്പീലുകളുടെയും ഫയലുകളുടെയും എണ്ണം കുറയ്ക്കാനും ഇതുവഴി സാധിക്കും . പരമാവധി 30 ദിവസത്തിനകം മറുപടി നൽകണമെന്നാണു വ്യവസ്ഥ. അതുകൊണ്ടു മുപ്പതാം ദിവസമേ നൽകൂ എന്നു വാശിപിടിക്കുന്നത് ആശാസ്യമല്ല. വൈകി നൽകുന്ന വിവരം, വിവരനിഷേധത്തിനു തുല്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു . സർക്കാർ ഉദ്യോഗസ്ഥർക്കു സംസ്ഥാന വിവരാവകാശ കമ്മിഷൻ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Leave a Reply