തിരുവനന്തപുരം: കോവിഡ് ടെസ്റ്റിനുള്ള പുതിയ ആർടിപിസിആർ സാങ്കേതിക വിദ്യയുമായി ശ്രീചിത്ര.

പിഴകൾ ഒന്നും ഇല്ലാതെ കോവിഡ് ഫലം അറിയാനായി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്. ആർഡിആർവി,ഒആർഎഫ് ബിഎൻഎസ്പി 14 ജീനുകളെ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണിത്. ശ്രീചിത്രയുടെ പുതിയ സാങ്കേതികവിദ്യക്ക് പൂനൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പരിശോധനകൾ 97.3 ശതമാനം സെർസിറ്റിവിറ്റിയും,100 % സ്പെസിഫിസിറ്റിയും രേഖപ്പെടുത്തിയിട്ടുണ്ട്.
ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളെ അടക്കം തിരിച്ചറിയാൻ സാധിക്കുന്ന വിധത്തിലാണ് ചിത്ര മൾട്ടിപ്ലക്സ് കിറ്റിന്റെ വികസനം. ഐസിഎംആർ നിശ്ചയിച്ച വില പരിധിയിൽ തന്നെയായിരിക്കും മൾട്ടിപ്ലെക്സ് കിറ്റുകൾ വിപണിയിലെത്തുക. പുതിയ സാങ്കേതികവിദ്യ ഹൈദരാബാദിലെയും, ഗുജറാത്തിലെയും സ്വകാര്യ കമ്പനികൾക്ക് കൈമാറിയിട്ടുണ്ട്.