
രണ്ടു ഡോസ് നല്‍കിയ അതേ വാക്സീന്‍ തന്നെയാകും കരുതല്‍ ഡോസായി നല്‍കുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഒമിക്രോണ്‍ ബാധ കണ്ടെത്താന്‍ ആര്‍ടിപിസിആര്‍ കിറ്റ് വികസിപ്പിച്ചതായി െഎസിഎംആര്‍ അറിയിച്ചു. കോവിഡ് രോഗികളുടെ വീട്ടിലെ നിരീക്ഷണം ഏഴു ദിവസമാക്കി കുറച്ചു. രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുകയാണ്. പ്രതിദിന കേസുകള്‍ 55 ശതമാനം കൂടി.
ജനുവരി 10 മുതലാണ് കരുതല്‍ ഡോസ് നല്‍കിത്തുടങ്ങുന്നത്. ആദ്യ രണ്ടു ഡോസ് നല്‍കിയ അതേ വാക്സീന്‍ തന്നെയാകും മൂന്നാം ഡോസ് നല്‍കുക. മാറ്റി നല്‍കില്ല. 15നും 18നും ഇടയില്‍ പ്രായമുള്ള ഒരു കോടിയിലധികം പേര്‍ ആദ്യ ഡോസ് വാക്സീന്‍ സ്വീകരിച്ചു. ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക്സും െഎസിഎംആറും ചേര്‍ന്നാണ് നാലു മണിക്കൂര്‍കൊണ്ട് ഒമിക്രോണ്‍ ബാധയുടെ ഫലം അറിയാവുന്ന ആര്‍ടിപിസിആര്‍ കിറ്റ് വികസിപ്പിച്ചത്.
നഗരങ്ങളില്‍ കോവിഡ് ബാധ ഉയരുകയാണെന്നും ഒമിക്രോണ്‍ കേസുകളാണ് കൂടുതലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സീന്‍ സ്വീകരിച്ചാലും രോഗം വരാം. എന്നാല്‍ ഗുരുതരമാകില്ല. 24 മണിക്കൂറിനിടെ 58,097 കോവിഡ് കേസുകളും 534 മരണവും റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 19ന് ശേഷമുള്ള ഉയര്‍ന്ന പ്രതിദിനരോഗബാധ. പോസറ്റിവിറ്റി 4.18 ശതമാനമായി. 2,135 ഒമിക്രോണ്‍ കേസുകള്‍ ഇതുവരെ സ്ഥിരീകരിച്ചു. ആറു സംസ്ഥാനങ്ങളില്‍ നൂറില്‍ കൂടുതല്‍ കേസുകളുണ്ട്. ഡല്‍ഹിയില്‍ അഞ്ചാംതരംഗമാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. ഭാരത് ബയോടെക്കിന്‍റെ മൂക്കില്‍ അടിക്കാവുന്ന ഇന്‍ട്രാ സേനല്‍ വാക്സീന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിനും ബൂസ്റ്റര്‍ ഡോസ് മൂന്നാംഘട്ട പഠനത്തിനും ഡിസിജിെഎ വിദഗ്ധസമിതി അനുമതി നല്‍കി.