പാകിസ്താന് സഹായം പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായി വേള്‍ഡ് ഫുഡ് പ്രോഗ്രാം, മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഹുമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് നീക്കം. അഞ്ച് കോടി ദിര്‍ഹത്തിന്റെ സഹായമാണ് ദുരിത ബാധിത പ്രദേശങ്ങളില്‍ എത്തിക്കുക.ആകാശമാര്‍ഗം പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനായി യുഎഇ ശ്രമം തുടങ്ങി. ആദ്യ ദുരിതാശ്വാസ വിമാനം തിങ്കളാഴ്ച രാവിലെ പാക്കിസ്ഥാനിലേക്ക് പറന്നുവെന്നും വരും ദിവസങ്ങളില്‍ പിന്തുണ നല്‍കുന്നതിനായി കൂടുതല്‍ വിമാനങ്ങള്‍ പറക്കുമെന്നും പാക്കിസ്ഥാനിലെ യുഎഇ അംബാസഡര്‍ ഹമദ് ഉബൈദ് അല്‍ സാബി പറഞ്ഞു.