ഏഴുവര്‍ഷത്തെ പ്രണയത്തിനു ശേഷം യുവാവ് വിവാഹത്തില്‍നിന്നു പിന്‍മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ കേസ് ഡയറിയും അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ടും 28-ാം തീയതി ഹാജരാക്കാന്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.
കേസില്‍ പ്രതിശ്രുതവരന്റെ ജ്യേഷ്ഠന്‍ അസറുദ്ദീനും സീരിയല്‍ നടിയായ ഭാര്യ ലക്ഷ്മി പി. പ്രമോദും സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യഹര്‍ജിയിലാണു കോടതിയുത്തരവ്. ജാമ്യഹര്‍ജിയില്‍ 28-നു സര്‍ക്കാര്‍ നിലപാടറിയിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കൊല്ലം കൊട്ടിയത്തു വാടകയ്ക്കു താമസിക്കുന്ന വാളത്തുങ്കല്‍ സ്വദേശി റഹീമിന്റെയും നദീറയുടെയും മകള്‍ റംസി(24)യെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ മൂന്നിനാണ്.