Spread the love

മലയാളത്തിന്റെ ഫഹദ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ഒരുക്കിയ സംവിധായകൻ അല്‍ത്തഫ് സലീമിന്റേതാണ് ഫഹദ് ഫാസില്‍ ചിത്രം എന്നതിനാല്‍ പ്രതീക്ഷ ഏറും. നായിക കല്യാണി പ്രിയദര്‍ശൻ ഫഹദ് ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ചിത്രം പകുതി പൂര്‍ത്തിയായതായാണ് അറിയിച്ചിരിക്കുന്നത്.

ജെനി എന്ന ഒരു തമിഴ് സിനിമയിലും മലയാളത്തിന്റെ കല്യാണി പ്രിയദര്‍ശൻ നായികയാകുന്നുണ്ട്. തമിഴിലെ ജെനി അന്തിമ ഘട്ടത്തിലാണ്. വിഎഫ്‍എക്സിന് സമയം എടുക്കും. വേനല്‍ക്കാല റിലീസിന് ആലോചിക്കുന്നത് എന്നും ചിത്രത്തിലെ നായികയായ കല്യാണി പ്രിയദര്‍ശൻ വ്യക്തമാക്കി. ജയം രവിയാണ് ജനിയിലെ നായകൻ.

ജയം രവി നായകനായ ചിതമായി ഒടുവില്‍ എത്തിയത് ബ്രദറായിരുന്നു. ജയം രവി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു. ബ്രദര്‍. ബ്രദറിന്റെ പ്രധാന പ്രമേയം സഹോദരി- സഹോദര ബന്ധമാണെന്ന് ജയം രവി വെളിപ്പെടുത്തിയിരുന്നു. സഹോദരിയായി ഭൂമികയാണ് ബ്രദറില്‍ ഉണ്ടാകുക. സഹോദരിയായ റോജയോടുള്ള ബന്ധമാണ് ചിത്രത്തില്‍ തനിക്ക് ഭൂമികയോട് അനുഭവപ്പെട്ടത്. തന്റെ കാഴ്‍ചപ്പാടില്‍ ഒരു മാറ്റം വരുത്തുന്ന സഹോദരിയാണ് ഭൂമികയുടേത്. നിയമ വിദ്യാര്‍ഥിയായിട്ടാണ് ബ്രദറില്‍ നായകനായ താൻ വേഷമിടുന്നത് എന്നും ജയം രവി പറയുകയും ചെയ്‍തിരുന്നു. ചിത്രം വലിയ ഒരു വിജയമായില്ല.

Leave a Reply