
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികൾ നാട്ടിലേക്ക് പണമയക്കുന്നത് വർദ്ധിച്ചേക്കുമെന്ന് സൂചന.
ഒരു ഡോളറിനു 75.31 ഇന്ത്യൻ രൂപയാണ് ഇന്നത്തെ ഓൺലൈൻ വിനിമയ നിരക്ക്.
സൗദി റിയാലിനു 20.08 രൂപയും യു എ ഇ ദിർഹത്തിനു 20.50 രൂപയും ഓൺലൈൻ വിനിമയ നിരക്ക് ലഭിക്കുന്നുണ്ട്.
അതേ സമയം മണി എക്സേഞ്ചുകൾ വഴി നെറ്റ് റേറ്റ് ലഭിക്കില്ലെങ്കിലും മികച്ച നിരക്കിൽ തന്നെ നാട്ടിലേക്ക് നിലവിലെ അവസ്ഥയിൽ പണം അയക്കാൻ സാധിക്കും.
വിവിധ മണി ട്രാൻസ്ഫർ കേന്ദ്രങ്ങളിൽ വ്യത്യസ്ത നിരക്കാണെന്നതിനാൽ ഏറ്റവും മികച്ച റേറ്റ് ലഭിക്കുന്ന എക്സേഞ്ച് സെന്റർ കണ്ടെത്തി നാട്ടിലേക്ക് പണമയക്കുന്നതാകും പ്രവാസികൾക്ക് ഉത്തമം