അഞ്ചര മണിക്കൂര്‍ നീണ്ട യുക്രയ്ന്‍-റഷ്യ ചര്‍ച്ച അവസാനിച്ചു. ചര്‍ച്ചയില്‍ സമ്പൂര്‍ണ സേനാപിന്മാറ്റം ആവശ്യപ്പെട്ട് യുക്രെയ്ന്‍. ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂക്കഷെന്‍കോയാണ് ചര്‍ച്ചയ്ക്കായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി. യുദ്ധം നീണ്ടുപോയാല്‍ വരും ദിവസങ്ങളില്‍ യുക്രെയ്‌ന് സൈനിക സഹായം നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിരുന്നു. സംഘര്‍ഷ മേഖലയായ കീവില്‍ പ്രഖ്യാപിച്ച വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു. യുക്രെയ്ന്‍ തലസ്ഥാനം കീവില്‍ നിന്ന് ജനങ്ങള്‍ മാറാന്‍ റഷ്യന്‍ സേന നിര്‍ദേശം നല്‍കി.