റഷ്യൻ നടി യൂലിയ പെരേസില്‍ഡും സംവിധായകന്‍ കിം ഷിപെന്‍കോയുമാണ് ഷൂട്ടിങ്ങിനായി ബഹിരാകാശത്തേക്ക് പറന്നത്. ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്. ‘ചലഞ്ച്’ എന്ന റഷ്യന്‍ ചിത്രത്തിന് വേണ്ടിയാണ് ഇത്.
റഷ്യന്‍ സോയുസ് സ്‌പെയ്‌സ് ക്രാഫ്റ്റിലാണ് യാത്ര. ഖസാഖ്സ്ഥാനിലെ റഷ്യന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് ബഹിരാകാശ യാത്രികനായ ആന്റണ്‍ ഷ്‌കപ്ലറേവും ഒപ്പമാണ് യാത്ര തിരിച്ചത്. നടിയും സംവിധായകനും കുറച്ച് മാസങ്ങളായി ഉള്ള കടുത്ത പരിശീലനത്തിന് സീഷമാണ് യാത്ര.
രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവന്‍ രക്ഷിക്കാനായി പുറപ്പെടുന്ന ഒരു ഡോക്ടറുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. പന്ത്രണ്ട് ദിവസത്തെ ചിത്രീകരണത്തിനുശേഷം സംഘം ഭൂമിയിലേക്ക് മടങ്ങും.