Spread the love

ബഹിരാകാശ നിലയത്തിന് ഭീഷണിയായി റഷ്യയുടെ സാറ്റലൈറ്റ് വേധ മിസൈൽ പരീക്ഷണം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഭീഷണിയായി റഷ്യയുടെ സാറ്റലൈറ്റ് വേധ മിസൈൽ പരീക്ഷണം. പരീക്ഷണത്തിൽ നിന്നുണ്ടായ അവശിഷ്ടങ്ങൾ താഴ്ന്ന ഭൂ ഭ്രമണപഥത്തിൽ പ്രവേശിച്ചതോടെ ബഹിരാകാശ നിലയം അപകടത്തിലായത്. അടിയന്തര സാഹചര്യം നേരിടാനായി ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന ആസ്ട്രനോട്ടുകളും കോസ്മോനോട്ടുകളും യാത്രാ പേടകങ്ങളുടെ അകത്തേക്ക് കയറേണ്ടി വന്നു. റഷ്യയുടേത് ഉത്തരവാദിത്വ ബോധമോ വേണ്ടത്ര കരുതലോ ഇല്ലാത്ത നടപടിയായിപ്പോയെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. അമേരിക്കയുടെയും മറ്റ് സ്പേസ് സ്റ്റേഷൻ സഖ്യ രാജ്യങ്ങളുടെയും ബഹിരാകാശ സ‌ഞ്ചാരികളെ മാത്രമല്ല റഷ്യയുടെ സ്വന്തം കോസ്മനോട്ടുകളെയും അപകടത്തിലാക്കുന്ന നടപടിയാണ് റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ആരോപണം. നിലയത്തിന് യാതൊരു ഭീഷണിയുമില്ലെന്നും അവശിഷ്ടങ്ങൾ നിലയവുമായി കൂട്ടിയിടിക്കുന്ന സാഹചര്യമുണ്ടാകില്ലെന്നുമാണ് റഷ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രതികരണം.

Leave a Reply