ഐഎസ്ആർഒ ചെയർമാനായി വീണ്ടും മലയാളി.ആലപ്പുഴ സ്വദേശി എസ് സോമനാഥ് പുതിയ ചെയർമാൻ.
മലയാളിയായ എസ്.സോമനാഥ് ഐ.എസ്.ആര്‍.ഒ ചെയര്‍മാനാകും. നിലവില്‍ തിരുവനന്തപുരത്തെ വിക്രംസാരാഭായി സ്്പേസ് സെന്‍റര്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ്. ആലപ്പുഴ അരൂര്‍സ്വദേശിയാണ് എസ്.സോമനാഥ്. എന്‍ജിനീയറിംങ് വിദഗ്ധനായ സോമനാഥ്, റോക്കറ്റ് സാങ്കേതിക വിദ്യയില്‍ ഉള്‍പ്പെടെ മികവ് തെളിയിച്ചിട്ടുണ്ട്. ഡോ.മാധവന്‍നായര്‍, ,ഡോ.കെ.രാധാകൃഷണന്‍ എന്നിവരാണ് ഐ.എസ്.ആര്‍.ഒ തലപ്പത്തു വന്ന മറ്റ് മലയാളികള്‍. ഇപ്പോള്‍ ഡോ.എസ്.ശിവനാണ് ഐ.എസ്.ആര്‍.ഒ മേധാവി.