പന്തളം കൊട്ടാരത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കൃത്തികേശ് വര്‍മ്മയും പൗർണ്ണമി ജി വര്‍മ്മയും സന്നിധാനത്തേക്ക് യാത്ര തിരിച്ചു. നാളെ രാവിലെ എട്ട് മണിക്കാണ് നറുക്കെടുപ്പ്.
2011ലെ സുപ്രിംകോടതി ഉത്തരവ് പ്രകാരമാണ് പന്തളം കൊട്ടാരം വലിയ തമ്പുരാന്‍ നിര്‍ദേശിക്കുന്ന കുട്ടികളെ നറുക്കെടുപ്പിനായി അയച്ചുതുടങ്ങിയത്.
ശബരിമലയിലും മാളികപ്പുറത്തും വരുന്ന ഒരു വര്‍ഷക്കാലം മേല്‍ശാന്തിയായി ചുമതല വഹിക്കേണ്ടവരെയാണ് നാളെ രാവിലെ ശബരിമല സന്നിധാനത്ത് നറുക്കിട്ടെടുക്കുന്നത്.
കുട്ടികള്‍ക്കൊപ്പം കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി
പി എൻ നാരായണ വർമ്മ, അംഗങ്ങളായ കേരളവർമ്മ,അരുൺ വർമ്മ, കുട്ടികളുടെ രക്ഷകർത്താക്കളായ അനൂപ്, ഗിരീഷ് എന്നിവരും ശബരിമലയിലേക്ക് തിരിച്ചു.