
ഷൊർണൂർ: ശബരിമലയിലെ അരവണയും പ്രസാദവും പോസ്റ്റോഫീസ് വഴിയും ലഭിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡും തപാൽവകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു പാക്കറ്റ് അരവണയ്ക്കും പ്രസാദത്തിനുമായി 450 രൂപയും നാല് പാക്കറ്റ് അരവണ, പ്രസാദം എന്നിവയ്ക്ക് 830 രൂപയും 10 പാക്കറ്റ് അരവണ, പ്രസാദം എന്നിവക്ക് 1,510 രൂപയും നൽകണം. സമീപത്തെ പോസ്റ്റോഫീസിൽ വിലാസവും ഫോൺ നമ്പറും സഹിതം പൈസ നൽകിയാൽ മേൽവിലാസത്തിൽ പോസ്റ്റ്മാൻ വീട്ടിലെത്തിക്കുമെന്ന് പോസ്റ്റൽ സൂപ്രണ്ട് വി. നാരായണൻകുട്ടി അറിയിച്ചു.