Spread the love
നിറപുത്തരി പൂജയ്ക്കായി ശബരിമല നട തുറന്നു: ഭക്തി സാന്ദ്രമായി സന്നിധാനം

പത്തനംതിട്ട: നിറപുത്തരി പൂജയ്ക്കായി ശബരിമല നട തുറന്നു. 5.40 നും 6 മണിക്കും മദ്ധ്യേയായിരുന്നു നിറപുത്തരി ചടങ്ങുകൾ. ശേഷം തന്ത്രി ശ്രീകോവിലിനുള്ളിൽ പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി നല്‍കി.
അതേസമയം, സന്നിധാനത്ത് ശക്തമായ മഴ തുടരുകയാണ്.

ഇന്ന് രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിങ്ങമാസ പൂജകൾക്കായി ആഗസ്റ്റ് 16ന് വൈകിട്ട് നട തുറക്കും.17 മുതൽ 21 വരെ നട തുറന്നിരിക്കും. 21 ന് രാത്രി ഹരിവരാസന സങ്കീർത്തനാലാപനത്തോടെ ശ്രീകോവിൽ നട അടയ്ക്കും. ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ അനന്തഗോപൻ, നടൻ ജയറാം, ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ്, ചീഫ് എഞ്ചീനിയർ അജിത്ത് കുമാർ, വിജിലൻസ് എസ്.പി സുബ്രഹ്മണ്യം, തിരുവാഭരണം കമ്മീഷണർ ബൈജു എന്നിവർ ഇന്നലെ നട തുറന്ന സമയത്ത് ദർശനത്തിനായി എത്തിയിരുന്നു.
ഇന്നലെ വൈകിട്ട് 5 ന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. തുടർന്ന് ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു.

Leave a Reply