Spread the love
ശബരിമല നട ഇന്ന് തുറക്കും; മേൽശാന്തി നറുക്കെടുപ്പ് നാളെ

ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ശനിയാഴ്ച തുറക്കും. ഞായറാഴ്ച പുലർച്ചെ മുതലാണ് സന്നിധാനത്തേക്ക് ഭക്തർക്ക് പ്രവേശനം.

10 വയസ്സിനു താഴെയും 65 വയസ്സിനു മുകളിലുമുള്ളവർക്ക് ഇത്തവണ ദർശനത്തിന് അനുമതിയുണ്ട്. വെർച്വൽ ക്യൂ വഴി മാത്രമാണ് പ്രവേശനം. രണ്ട് ഡോസ് വാക്സിനെടുത്തവർക്കും ആർ.ടി.പി.സി.ആർ. പരിശോധനയിൽ നെഗറ്റീവായവർക്കും ദർശനത്തിനെത്താം. രണ്ടുതവണ വാക്സിനെടുക്കാത്തവർക്ക് ആർ.ടി.പി.സി.ആർ. നിർബന്ധം.

ശനിയാഴ്ച വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.കെ. ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് നെയ്ത്തിരി തെളിയിക്കും. മറ്റു പ്രത്യേക പൂജകളില്ല. ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഞായറാഴ്ച ഉഷഃപൂജയ്ക്കു ശേഷം നടക്കും. 21-ന് രാത്രി നടയടയ്ക്കും.

Leave a Reply