Spread the love
ശബരിനാഥന്‍റെ ചാറ്റ് പുറത്തുവിട്ടത് തിരുവനന്തപുരത്തെ നേതാക്കൾ തന്നെ

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിക്കണമെന്ന വാട്ട്സ് അപ് ഗ്രൂപ്പിൽ നടന്ന ചർച്ച പുറത്തായതിന് പിന്നിൽ തിരുവനന്തപുരത്തെ ചില നേതാക്കളെന്ന് സംശയം. നേതൃത്വത്തിനെതിരെ നേരത്തെയും വിവാദ നീക്കങ്ങൾ നടത്തിയ രണ്ട് സംസ്ഥാന ഭാരവാഹികളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് കണ്ടെത്തൽ. ഇവർക്കെതിരെ അടിയന്തിരമായി അച്ചടക്ക നടപടിയെടുക്കാനാണ് നീക്കം. സർക്കാരിനെതിരെ നിർണ്ണായക സമരങ്ങൾ നടത്തി വരുന്ന പശ്ചാത്തലത്തിൽ സംഘടനയെ ദുർബലമാക്കുന്ന നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ നിലപാടും. യൂത്ത് കോൺഗ്രസ് നേതൃത്വം നടത്തിയ അന്വേഷണത്തിലാണ് ഈ വിലയിരുത്തൽ. എന്നാൽ ആരോപണ വിധേയരായവർ സംസ്ഥാന സെക്രട്ടറിയായ ഒരു വനിതാ നേതാവിനെയാണ് ഇവർ സംശയിക്കുന്നത്. വിഷയത്തിൽ സംഘടന അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. തെളിവുകളടക്കം നിരത്തി ദേശീയ നേതൃത്വത്തിന് കത്തയക്കാൻ ഒരുങ്ങുകയാണിവർ.

Leave a Reply