ആറാട്ട് എന്ന ഒറ്റ മോഹൻലാൽ ചിത്രം കാരണം മലയാളികൾക്കാകെ പരിചിതനായി മാറിയ ആളാണ് ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. ആറാട്ട് എന്ന ചിത്രം ഹിറ്റായില്ലെങ്കിലും പിന്നീടങ്ങോട്ട് സന്തോഷ് വർക്കി എന്ന യൂട്യൂബർ കേരളത്തിൽ ഹിറ്റടിക്കുകയായിരുന്നു.
തുടക്കത്തിൽ സിനിമ നിരൂപണവുമൊക്കെയായി ഒതുക്കത്തിൽ പോയെങ്കിലും പിന്നീട് ആശാൻ വഴിവിട്ട പരാമർശങ്ങളുമായി കത്തി കയറുകയായിരുന്നു. വിവിധ താരങ്ങൾക്ക് എതിരായ മുഖമടച്ചാക്ഷേപങ്ങളും പ്രമുഖ നടിയെ ലിപ്ലോക്ക് ചെയ്യണമെന്ന് പറഞ്ഞതൊക്കെ വലിയ വിവാദങ്ങൾ ആയിരുന്നു. ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ നടി- നടന്മാർക്കെതിരെ അശ്ലീല പ്രയോഗങ്ങളും കുറ്റം പറയലുമൊക്കെയായി മുന്നോട്ട് പോകുകയാണ് കക്ഷിയിപ്പോൾ. ഇപ്പോഴിതാ സന്തോഷ് വർക്കിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സാബുമോൻ അബ്ദുസമദ്.
‘ ആ ആരാധകൻ ആറാട്ടണ്ണൻ എന്ന് വിളിക്കുന്നവനല്ലേ, മാനസിക രോഗിയാണയാൾ . അവന്‍റെ ഒരു വീഡിയോ ക്ലിപ്പ് ഞാൻ കണ്ടു, നടൻ നന്ദു ചേട്ടൻ ചായ കുടിക്കുമ്പോൾ അവൻ വന്ന് കൈ കൊടുക്കുന്നു എന്നിട്ട് തിരികെ പോകാൻ നേരം പുറത്ത് തട്ടി .എന്റെ പുറത്താണ് തട്ടിയിരുന്നതെങ്കില്‍ ചെപ്പ ഞാൻ അടിച്ച് തിരിച്ചേനെ. അവന് എന്ത് അധികാരമാണ് ഒരു മനുഷ്യന്റെ ശരീരത്തിലേക്ക് കടന്ന് കയറാനുള്ളത്.
ഞാൻ നന്ദു ചേട്ടനെ കണ്ടപ്പോള്‍ ഇത് ചോദിച്ചു .‘ആ സ്പോട്ടില്‍ അവന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കണ്ടേ’യെന്ന് . അപ്പോള്‍ നന്ദു ചേട്ടന്‍ എന്നോട്, ഞാനത് ചെയ്തിട്ട് വേണം സോഷ്യല്‍ മീഡിയയില്‍ എല്ലാവരും എന്നെ തെറി പറയാൻ, അത് വേറൊരു ലോകമാണെടാ, ഞാന്‍ എന്തു ചെയ്യാനായെന്ന് പറഞ്ഞു. ഒരു മര്യാദ വേണ്ടേ . നിത്യമേനോൻ എന്ന് പറയുന്ന നടിയെ നിരന്തരം വിളിച്ചു ശല്യപ്പെടുത്തി. എന്റെ വീട്ടിലെ പെൺകുട്ടികളെ ആണെങ്കിൽ ഞാൻ ഇന്ന് ജയിലിലാണ്. അയാളെ കൊന്നിട്ട് ‘ – എന്നും സാബു പറയുന്നു.