മൊബൈല്‍ ക്യാമറയുമായി താരങ്ങളെ പിന്തുടരുന്ന യൂട്യൂബര്‍ക്ക് അതേ നാണയത്തില്‍ പണികൊടുത്ത സാബുമോന്റെ വിഡിയോയും കുറിപ്പും വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. സെലിബ്രിറ്റികൾ പൊതുപരിപാടികളിലും പൊതുസഥലത്തും എത്തുമ്പോൾ ഒന്നനങ്ങാനോ സ്വര്യമായി സംസാരിക്കാൻ പോലും സമ്മതിക്കാതെ ദൃശ്യങ്ങൾ പകർത്തി ബുദ്ധിമുട്ടിക്കുന്ന യൂട്യൂബർമാരുടെ പ്രവർത്തി പലവട്ടം പൊതുസമൂഹമടക്കം വിമർശിച്ചിട്ടുള്ളതാണ്. ഓൺലൈൻ മാദ്ധ്യമങ്ങളെന്ന പേരിൽ അനാവശ്യവും ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ ചോദ്യങ്ങൾ ചോദിച്ചും നടിമാരുടെയും മറ്റും മോശം ആംഗിളിളുകളിൽ ദൃശ്യങ്ങൾ എടുത്ത് പോസ്റ്റ് ചെയ്യുന്നതുമായ സംസ്ക്കാരം വർധിക്കുന്ന സാഹര്യത്തിലായിരുന്നു സാബുമോന്റെ ബമ്പർ പണി. ഒരു വിവാഹ ചടങ്ങളില്‍ എത്തിയ സാബുമോൻ തന്റെ ചിത്രങ്ങൾ എടുക്കാൻ വന്ന യുട്യൂബെഴ്സിനു നേരെ കാമറ തിരിച്ച് ചിത്രീകരിക്കുകയായിരുന്നു. സാബുമോന്റെ ഈ പ്രവർത്തിയെ ന്യായീകരിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ അഖിൽ മാരാർ.
അഖിലിന്റെ വാക്കുകൾ..
‘സാബുമോൻ ചെയ്തതിനോട് എനിക്ക് യോജിപ്പുണ്ടോയെന്ന് ചോദിച്ചാൽ, ഇതിനപ്പുറം കാണിച്ച ആളാണ് സാബുമോൻ. ഒളിക്യാമറ വച്ച് ആളുകളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറി. അവരുടെ വികാരങ്ങൾ വിറ്റ് കാശാക്കിയ ഒരാളാണ് സാബുമോൻ. അപ്പോൾ സാബു അത് പറയുന്നതിൽ പൂർണ അർത്ഥം ഇല്ല. പക്ഷേ അതേസമയം, അദ്ദേഹം പറയാൻ ഉദ്ദേശിച്ച ഒരു കാര്യം നിങ്ങൾ എല്ലാം ചിന്തിക്കേണ്ടതാണ്. മാദ്ധ്യമങ്ങൾക്ക് ആരുടെ കണ്ടന്റ് വേണമെങ്കിലും എടുക്കാം. പക്ഷേ അത് എടുക്കുന്നതിന് മുൻപ് ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കാൻ അവർ തയ്യാറാണോയെന്ന് ചോദിച്ചിരിക്കണം. പൊതുവിഷയം പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് ജനങ്ങളിൽ എത്തിക്കാം. പക്ഷേ ഒരു സ്ത്രീ നടന്ന് പോകുമ്പോൾ അതിന്റെ വീഡിയോ എടുത്ത് ഇടുന്നത് തെറ്റാണ്’- അഖിൽ മാരാർ പറഞ്ഞു.








