Spread the love

സച്ചി ഓർമ്മയായിട്ട് ഒരു വർഷം…

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിദാനന്ദൻ എന്ന സച്ചി ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം. സച്ചി എന്ന പേരിലാണ് അദ്ദേഹം കൂടുതലായി അറിയപ്പെട്ടിരുന്നത്.തിരക്കഥാ രചനയുടെ ആകർഷകവും രസകരവുമായ ശൈലിയിൽ അദ്ദേഹം പ്രശസ്തനാണ്.മാജിക് മൂൺ പ്രൊഡക്ഷന്റെ ബാനറിൽ രാജീവ് നായർ നിർമ്മിച്ച പൃഥ്വിരാജ് സുകുമാരൻ അഭിനയിച്ച അനാർക്കലിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. അദ്ദേഹം സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് അയ്യപ്പനും കോശിയും. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സച്ചി തന്നെയാണ് നിർവ്വഹിച്ചത്. ഈ സിനിമ ഒരു ബോക്സ്ഓഫീസ് ഹിറ്റായിരുന്നു.ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് ഗുരുതരാവസ്ഥയിൽ തൃശ്ശൂർ ജൂബിലി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണപ്പെടുന്നത് .

Leave a Reply