Spread the love

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ആഷിഖ് അബു ചിത്രത്തിൻറെ നിര്‍മ്മാതാവ് ലുക്‌സാം എന്ന നിര്‍മ്മാണ കമ്പനിയുടെ ഉടമയായ സദാനന്ദന്‍ രംഗോരത്ത് തട്ടിപ്പിന് അറസ്റ്റിൽ. സിനിമാ മോഹികളായ ചെറുപ്പക്കാരെയും പണം മുടക്കാന്‍ ആഗ്രഹിക്കുന്നവരെയും കബളിപ്പിച്ചു കോടികള്‍ തട്ടിയെടുത്ത കേസിൽ സദാനന്ദന്‍ രംഗോരത്തിനെ അറസ്റ്റു ചെയ്തത് ബംഗളുരു പൊലീസ് ആണ്.പാലക്കാട്ടെ ഒളിസങ്കേതത്തില്‍ നിന്നുമാണ് പൊലീസ് ഇയാളെ പിടിച്ചത്. 77ലേറെ ആളുകളില്‍ നിന്നും കോടികള്‍ പിരിച്ചെടുത്തു മുങ്ങി നടക്കുകയായിരുന്നു ഇയാളെന്നാണ് പുറത്തുവരുന്ന വിവരം. സാള്‍ട്ട് ആന്‍ഡ് പെപ്പറിന് പുറമേ സിദ്ധാർഥ് ഭരതൻ ഒരുക്കിയ നിദ്രയും നിര്‍മ്മിച്ച സദാനന്ദന്‍ സംസ്ഥാന പുരസ്‌ക്കാരവും നേടിയിട്ടുണ്ട്.

സിനിമയിലെ ഈ അഡ്രസ് ഉപയോഗിച്ചു കൊണ്ടു പണം തട്ടിപ്പു പതിവാക്കുകയായിരുന്നു ലുക്‌സാം സദാനന്ദന്‍. രണ്ട് സിനിമ നിര്‍മ്മിച്ച ശേഷം ഈ സിനിമാ ബന്ധങ്ങള്‍ ഉപയോഗിച്ചു കൊണ്ട് സിനിമ മോഹമുള്ളവരെ വലയില്‍ ആക്കിയാണ് സദാനന്ദന്‍ പണം തട്ടിപ്പു നടത്തിയത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

Leave a Reply