പ്രേക്ഷകശ്രദ്ധ ഏറെ പിടിച്ചുപറ്റിയ നടിയാണ് സാധിക വേണുഗോപാല്‍. ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നതില്‍ നിരന്തരം സൈബര്‍ അക്രമങ്ങള്‍ നേരിടുന്ന നടിയാണ് സാധിക. എന്നാല്‍ വിമര്‍ശകര്‍ക്കെല്ലാം നല്ല കിടിലന്‍ മറുപടിയും താരം നല്‍കാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ സാധിക പങ്കുവെക്കുന്ന ചിത്രങ്ങള്‍ എല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
അറുപത് കഴിഞ്ഞിട്ടും ചെറുപ്പം തോന്നിക്കുന്ന അമ്മക്കൊപ്പമുള്ള ചിത്രമാണ് സാധിക പങ്കുവെച്ചിരിക്കുന്നത്. ഞാന്‍ എങ്ങനെ ഇങ്ങനെ ആയി എന്ന് ചോദിക്കുന്നവര്‍ക്കായി ഈ ഫോട്ടോ ഇട്ടു കൊടുക്കാന്‍ അമ്മ പറഞ്ഞു. അമ്മേടല്ലേ മോള്‍. സന്തൂര്‍ മമ്മി. ഈ പ്രായത്തില്‍ ഇങ്ങനെ ആണെങ്കില്‍ എന്റെ പ്രായത്തില്‍ എന്തായിരുന്നു… യു ആര്‍ ദി ബെസ്‌റ് അമ്മ എന്ന ക്യാപ്ഷനോടെയാണ് സാധിക ചിത്രം പങ്കുവെച്ചിരിക്കുന്നത്.
എന്റെ ലൈഫിലെ ഏറ്റവും വല്യ ഭാഗ്യം എന്റെ അച്ഛനും അമ്മയ്ക്കും മകളായി ജനിച്ചു എന്നതാണ് ഒപ്പം കൂട്ടായി ഓപ്പോളുടെ സ്വന്തം അനിയന്‍ ഉണ്ണിയും സാധിക കുറിക്കുന്നു. കഴിഞ്ഞ ദിവസം ആരാധകന്‍ അയച്ച പ്രണയലേഖനം സാധിക പങ്കുവെച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.