മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിമാരിൽ ഒരാളായ സാധിക വേണുഗോപാലിന്റെ മിക്ക സോഷ്യൽ മീഡിയ പോസ്റ്റുകളും വൈറൽ ആകാറുണ്ട്.മോഡൽ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളിൽ എത്തുന്ന ചിത്രങ്ങൾക്ക് വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.എന്നാൽ വിമർശകർക്ക് ചുട്ട മറുപടിയാണ് താരം നൽകുന്നതുംഷോട്സ് ധരിച്ച ഒരു ഫോട്ടോ ഇടുമ്പോൾ അയ്യോ കാല് കാണുന്നേ എന്നൊന്നും താൻ ചിന്തിക്കാറില്ലെന്നും മനോഭാവത്തിലും തീരുമാനങ്ങളിലും തന്റെ ശരികൾ മാത്രമാണ് താൻ പിന്തുടരുന്നതെന്നും സാധിക പറയുന്നു
വാക്കുകൾ,എനിക്ക് കുഴപ്പമില്ല എന്ന് തോന്നുന്ന ഏത് വേഷവും ധരിക്കും. അക്കാര്യത്തിൽ മറ്റൊരാൾക്ക് എന്ത് തോന്നും എന്ന് ചിന്തിക്കാറില്ല.എനിക്ക് ഷോട്സ് ധരിക്കാൻ ഇഷ്ടമാണ്.അയ്യോ കാല് കാണുന്നേ മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി ഇനി അത് ഇടേണ്ട എന്നൊന്നും കരുതില്ല.മനോഭാവത്തിലും തീരുമാനങ്ങളിലും എൻറെ ശരികൾ മാത്രമാണ് ഞാൻ പിന്തുടരുന്നത്.വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.കല്യാണത്തിനു ധരിച്ച ബ്ലൗസിന്റെ ബാക്ക്സ്ട്രാപ് നേർത്തതായിരുന്നു.അത് കണ്ട് അയ്യോ കുട്ടി എന്തിനാ ഈ ബ്ലൗസ് ഇട്ടതെന്നൊക്കെ പലരും ചോദിച്ചു.എനിക്ക് ഇഷ്ടമായത് കൊണ്ട് ഇട്ടു എന്നായിരുന്നു മറുപടി.നമുക്ക് താല്പര്യമുള്ള വസ്ത്രം ധരിക്കുകയല്ലാതെ മറ്റൊരാൾക്ക് വേണ്ടി അത് അണിയേണ്ട കാര്യമില്ല
സിനിമകളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയുമാണ് നടി കൂടുതൽ തിളങ്ങിയത്.മിനിസ്‌ക്രീൻ രംഗത്തും സജീവമായ താരം മോഡലിംഗ് രംഗത്തും തിളങ്ങിയിരുന്നു