സിനിമാരംഗത്ത് പുത്തന്‍ ചുവടുവെയ്പ്പുമായി നടി സാധിക വേണുഗോപാല്‍. പുതിയ പ്രൊഡക്ഷന്‍ കമ്പനിയാണ് താരം ലോഞ്ച് ചെയ്തിരിക്കുന്നത്. സാധികയുടെ നിര്‍മ്മാണ കമ്പനിയായ ക്രിയ മൂവി മേക്കേഴ്സിന്റെ ലോഞ്ച് കൊച്ചിയില്‍ നടന്നു. വെസ്റ്റ് ഫോര്‍ഡ് ഫിലിം ഇന്‍സ്റ്റിറ്റിയൂഷനില്‍ നടന്ന പരിപാടിയിലാണ് പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം നടന്നത്.
സാധികയുടെ മാതാവാണ് നിര്‍മ്മാണ കമ്പനിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സാധിക ആദ്യമായി സംവിധാനം ചെയ്ത, ഗോപിക ആലപിച്ച കവര്‍ സോംഗ് ‘ലാഗവ് കെ ദാഗെ’യുടെ പ്രിവ്യു ഷോയും ഈ ചടങ്ങില്‍ അരങ്ങേറി. ‘കള്ളി ചെല്ലമ്മ’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ വിജയാഘോഷവും ബോസ് മീഡിയയുടെ ആനിവേഴ്സറിയും ഇതേ വേദിയില്‍ നടന്നു.
സിനിമകളിലും സീരിയലുകളിലും നിറസാന്നിധ്യമാണ് സാധിക. പട്ടുസാരി എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.