Spread the love
സന്ദര്‍ശകരുടെ മനം കവര്‍ന്ന്മേളയില്‍ സഫി റോബോട്ട്

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പരിപാടിയുടെ ഭാഗമായുള്ള ‘ടെക്നോ ഡെമോ’ മേളയിലാണ് മുസലിയാര്‍ എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സഫി റോബോട്ട് ഓടി നടക്കുന്നത്. ഗൂഗിള്‍ അസിസ്റ്റന്റ് വഴിയാണ് സഫിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. പ്രോഗ്രാം നോട്ടീസ് വിതരണം ചെയ്യുകയാണ് മേളയില്‍ സഫിയുടെ പ്രധാന ജോലി. സഫിയെ കൂടാതെ ഔട്ട്‌ഡോര്‍ പോര്‍ട്ടബിള്‍ സാനിറ്റേഷന്‍ ഉപകരണം, ചിലവ് കുറഞ്ഞ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, പരീക്ഷ ഹാള്‍ സ്‌ക്രീനിംഗ് സംവിധാനം, വിദ്യാര്‍ത്ഥികളുടെ അക്കാദമിക് പ്രൊജക്ടുകള്‍ എന്നിവ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Leave a Reply