നായകനായും വില്ലനായും മലയാളികളുടെ ഇഷ്ടം നേടിയ പ്രിയതാരം സായികുമാറിന്റെ മകൾ അഭിനയരംഗത്തേക്ക്. സായികുമാറിന്റെയും മുൻഭാര്യ പ്രസന്നകുമാരിയുടെയും മകൾ വൈഷ്ണവിയാണ് പുതിയ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് എത്തുന്നത്.സീ കേരളം ചാനൽ ഒരുക്കുന്ന ‘കൈയ്യെത്തും ദൂരത്ത്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ പരമ്പര യിലാണ് വൈഷ്ണവി വേഷമിടുന്നത്.കനക ദുർഗ എന്ന വില്ലൻ സ്വഭാവമുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി സീരിയലിൽ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ മിനിസ്‌ക്രീൻ താരങ്ങളുടെ ഒരു നിര തന്നെ ഈ സീരിയലിലും ഉണ്ട്.
വൈഷ്ണവിക്കൊപ്പം ലാവണ്യ നായരും കൃഷ്ണപ്രിയ എന്നൊരു കഥാപാത്രമായി എത്തുന്നു. സജീഷ് നമ്പ്യാർ, കൃഷ്ണപ്രിയ എന്നിവരാണ് സീരിയലിലെ പ്രണയജോഡികളായി എത്തുന്നത്. ആദിത്യൻ, തുളസി എന്നീ കഥാപാത്രങ്ങളായിട്ടാണ് ഇരുവരും പരമ്ബരയിൽ എത്തുന്നത്. കൈയ്യത്തും ദൂരത്തായിട്ടും കാതങ്ങൾ അകലെയായിപ്പോയ ഒരു കുടുംബത്തിന്റെ കഥയാണ് സീരിയലിൽ പറയുന്നത്.