കേസിൽ പൊലീസ് പീഡനം ആരോപിച്ച് സായ് ശങ്കർ നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാൻ മാറ്റിയിരുന്നു. വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനാണ് തന്നെ ചോദ്യംചെയ്യുന്നതെന്നാണ് സായ് ശങ്കര്‍ പറയുന്നത്. ലീപിന്‍റെ ഫോൺവിവരങ്ങൾ നശിപ്പിച്ചതിന് എത്രതുക പ്രതിഫലം കിട്ടിയെന്ന് കണ്ടെത്താൻ ഹാക്കറുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് പരിശോധന തുടങ്ങിയിട്ടുണ്ട്. സായ് ശങ്കര്‍ തോക്കുകാട്ടി ഭീഷണിപ്പെടുത്തിയെന്ന കോഴിക്കോട്ടെ വ്യവസായിയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുറഞ്ഞ വിലയിൽ നൽകാമെന്ന് വാഗ്ദാനം നടത്തി സായ് ശങ്കർ കോഴിക്കോട് സ്വദേശി മിൻഹാജിൽ നിന്ന് 45 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സാധനം കിട്ടാതായതോടെ മിൻഹാജ് പണം തിരികെ ചോദിച്ചു. ഇതിന് പിന്നാലെയാണ് സായ് ശങ്കര്‍ വീഡിയോ കോൾ വഴി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയത്. തന്നെ നേരിട്ടും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് മിൻഹാജ് പറയുന്നു.