Spread the love

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ 40 ഓളം പേരുടെ മൊഴിയെടുത്ത് മുംബൈ പൊലീസ്. സെയ്ഫ് അലി ഖാൻ, കരീന കപൂർ, വീട്ടിലെ ജീവനക്കാർ, ഓട്ടോഡ്രൈവർ, അയൽവാസികൾ എന്നിങ്ങനെ നിരവധി ആളുകളുടെ മൊഴി രേഖപ്പെടുത്തി. അതേസമയം, പ്രതിയുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പൊലീസിനെ അറിയിക്കണമെന്ന് അന്വേഷണ സംഘം നിർദേശിച്ചു.

റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചത്. പ്രതി ട്രെയിൻ കയറി പോയിരിക്കാമെന്നാണ് പൊലീസിന്റെ നി​ഗമനം. ഇതോടെ അന്യസംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ബാന്ദ്ര വസതിയിലെത്തി പൊലീസ് വിശദമായ പരിശോധന നടത്തിയിരുന്നു.

പ്രതിയുടെ രൂപസാദൃശ്യമുള്ള വ്യക്തിയെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. വീട്ടിൽ മരപ്പണിക്ക് വന്ന തൊഴിലാളിയെയാണ് അന്വേഷണം സംഘം പിടികൂടിയത്. പ്രതിയുടേതെന്ന് കരുതുന്ന വിരലടയാളം കസ്റ്റഡിയിലെടുത്ത വ്യക്തിയുടേതല്ലെന്ന് തെളിഞ്ഞതോടെ വിട്ടയയ്‌ക്കുകയായിരുന്നു. എന്നാൽ ഇയാളെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

40 അം​ഗമായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഒന്നിൽ കൂടുതൽ ആളുകൾക്ക് കൃത്യത്തിൽ പങ്കുണ്ടെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. റെയിൽവേ സ്റ്റേഷന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Leave a Reply