മാനസികമായി തളര്‍ന്ന സംഭവത്തെക്കുറിച്ച് പറയുകയാണ് മലയാളത്തിലെ പ്രിയ നടന് സൈജു കുറുപ്പ്.ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി വളര്‍ന്നുവന്ന താരത്തിന്റെ തുടക്ക കാലത്തെ അനുഭവമാണ് പങ്കുവെക്കുന്നത്.
താരത്തിന്റെ വാക്കുകള്‍
“എന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ജോഷി സര് സംവിധാനം ചെയ്തു ദീലിപേട്ടന്‍ നായകനായ ലയണ്‍. ആ സിനിമ കാണാന്‍ ഞാന്‍ കുടുംബവുമായി തിയറ്ററില്‍ പോയി. പക്ഷേ എന്നെ വിഷമിപ്പിക്കുന്ന അനുഭവമാണ് അവിടെയുണ്ടായത്. എന്നെ സ്ക്രീനില്‍ കാണിച്ചപ്പോള്‍ തിയറ്ററിലുണ്ടായിരുന്ന ചിലര്‍ കൂവി. അതു കേട്ട് മാനസികമായി തളര്‍ന്ന എന്നെ എന്റെ ഭാര്യയാണ് ആശ്വസിപ്പിച്ചത്’. സൈജു കുറുപ്പ്.