Spread the love

കൊച്ചി : ടെലഗ്രാം ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ബിരിയാണിയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നുണ്ട്. വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകന്‍ സജിന്‍ ബാബു
രംഗത്ത്‌.  ടെലഗ്രാം ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ബിരിയാണിയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നുണ്ട്. വ്യക്തിപരമായി വലിയ സംഘര്‍ഷത്തിലും പ്രയത്‌നത്തിലുമാണ് ബിരിയാണി പൂര്‍ത്തിയായത്. ടാലി ആവാത്ത ചില ബാധ്യതകളും ഇതിനുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സജിന്‍ ബാബു ഇക്കാര്യം അറിയിച്ചത്.

ബിരിയാണി ടെലഗ്രാമിലൂടെ കണ്ട് അതിനു പിന്നിലെ അധ്വാനത്തെ മാനിച്ച്‌ ടിക്കറ്റ് പണം അയച്ചു തരാമെന്ന് ആവശ്യപ്പെട്ട് വരുന്ന മെസേജുകള്‍ക്ക് എല്ലാം മറുപടി നല്‍കാന്‍ സാധിക്കില്ല. അതിനാല്‍ തന്റെ ഗൂഗിള്‍ പേ നമ്ബറും യുപിഐ ഐഡിയും പങ്കുവെയ്ക്കുകയാണെന്നും സജിന്‍ ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.

അവരവര്‍ തൊഴിലെടുക്കുന്ന മേഖലയുമായി ബന്ധപ്പെട്ട് മോഷ്ടിക്കപ്പെട്ടതും വ്യാജമായതുമായ ഉത്പന്നങ്ങളും സേവനങ്ങളും വന്നുകഴിഞ്ഞാല്‍ അത് മനോഹരമാണെന്ന് തോന്നുമോ… വ്യാജ പതിപ്പുകള്‍ ഇത്തരത്തില്‍ പ്രചരിക്കുന്നത് തുടര്‍ന്നാല്‍ നാളെ നല്ല സ്വതന്ത്രസിനിമകള്‍ എങ്ങനെ ഉണ്ടാവുമെന്നും അദ്ദേഹം ചോദിച്ചു. ബിരിയാണി ദിവസത്തല്‍ നാനൂറ് മുതല്‍ അറുന്നൂറ് പ്രാവശ്യം വരെയാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. ഇത് കൂടാതെ യൂട്യൂബ് ചാനലുകള്‍ വേറെ. തൊണ്ണൂറ്റിയൊമ്ബത് രൂപ മുടക്കി ഒരു സിനിമ കാണാന്‍ കഴിയാത്തതല്ല നമ്മുടെ പ്രശ്‌നം. അതിന് ആവശ്യമായ ചെറിയ ചില നടപടിക്രമങ്ങളിലൂടെ കടന്ന് പോകാനുള്ള മടിയാണ്.

കേവ് ഇന്ത്യയിലാണ് ബിരിയാണി റിലീസ് ചെയ്തത്. കേവില്‍ സിനിമ കാണുക. പൈറസിയെ ഇല്ലാതാക്കുക. കേവ് ലിങ്കുകള്‍ കമന്റ് ബോക്സില്‍ കൊടുക്കുന്നതായും സജിന്‍ ബാബു ഫേസ്ബുക്കിലൂടെ അറിയിച്ചു.

Leave a Reply