Spread the love
കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി; എല്ലാ മാസവും ഇങ്ങനെ പറ്റില്ലെന്ന് ധനമന്ത്രി

കെ എസ് ആർ ടി സിയിൽ ശമ്പള വിതരണം തുടങ്ങി. സർക്കാർ സഹായമായ 20 കോടി രൂപയക്ക് പുറമെ 50 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്താണ് കെ എസ് ആർ ടി സി തത്കാലം ശമ്പള പ്രതിസന്ധി മറികടന്നത്. ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ശമ്പളം ലഭിക്കുക. ധന വകുപ്പിൽ നിന്ന് പണം കിട്ടുന്ന മുറയ്ക്ക് മറ്റ് ജീവനക്കാരിലേക്കും ശമ്പളമെത്തും. എല്ലാ മാസവും കെ എസ് ആർ ടി സിക്ക് കോടികൾ നൽകാനാവില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. കെ എസ് ആർ ടി സിയുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം നിർദ്ദേശിക്കുന്ന ബദൽ രേഖ ജൂൺ ആറിന് സി ഐ ടി യു പുറത്തിറക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ വ്യക്തമാക്കി.

Leave a Reply