KSRTC-യില്‍ ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യും. സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലെത്തും. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് ശമ്പളം നല്‍കാനാണ് ശ്രമം. ഇത്തവണ വിഷുവിനും ഈസ്റ്ററിനും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ടില്ല. 84 കോടി രൂപ വേണ്ടിടത്ത് സര്‍ക്കാര്‍ 30 കോടി രൂപയാണ് കെ എസ് ആര്‍ ടി സിക്കായി അനുവദിച്ചിരിക്കുന്നത്. ബാക്കി തുക ഓവര്‍ ഡ്രാഫ്റ്റ് എടുക്കാനുള്ള നടപടികള്‍ അടുത്ത ബുധനാഴ്ചയോടുകൂടി മാത്രമേ പൂര്‍ത്തിയാവുകയുള്ളൂ. സിഐടിയു-ബിഎംഎസ് യൂണിയനുകള്‍ ഈ മാസം 28 ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം ശമ്പളം ലഭിച്ചാലും സമര പരിപാടികള്‍ തുടരുമെന്നാണ് യൂണിയന്‍ നേതൃത്വം പറയുന്നത്.