കൊച്ചി∙ കെഎസ്ആര്‍ടിസി ജോലിക്കാരുടെ ശമ്പളം രണ്ടു ഗഡുക്കളായി നല്‍കാമെന്ന് ഹൈക്കോടതി അറിയിച്ചു. ആദ്യ ഗഡു എല്ലാ മാസവും പത്താം തീയതിക്ക് മുന്‍പും രണ്ടാമത്തേത് 20–ാം തീയതിക്ക് മുന്‍പും നല്‍കണം. എല്ലാ മാസവും പത്താം തീയതിക്കകം മുഴുവൻ ശമ്പളവും കൊടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്താണ് വിധി.