
കെഎസ്ആർടിസിയിൽ 8730 രൂപയായിരുന്ന അടിസ്ഥാന ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടേതിന് തുല്യമായി പരിഷ്കരിച്ചു. ക്ഷാമബത്തയടക്കം ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചു. കെ എസ് ആർ ടി സിയിലെ മുഴുവൻ വനിത ജീവനക്കാർക്കും പ്രസവ അവധിയിൽ ചൈൽഡ് കെയർ ആനുകൂല്യമായി 5000 രൂപ നൽകും. ഡ്രൈവർമാർക്ക് മാസം 20 ഡ്യൂട്ടിയ്ക്ക് 50 രൂപ അധികമായി നൽകും. അധികമുള്ള ഡ്യൂട്ടിയക്ക് 100 രൂപ വീതവും നൽകും. വർഷം കുറഞ്ഞത് 190 ഡ്യൂട്ടി നിർബന്ധമാക്കുകയും ചെയ്തു. 500 കിലോമീറ്റര്‍ വരെയുള്ള ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയും സൃഷ്ടിച്ചു