Spread the love
എല്ലാ മാസവും അഞ്ചിന് മുമ്പ് ശമ്പളം കൊടുക്കണം’ :ഹൈക്കോടതി

എല്ലാമാസവും 5 നകം ജീവനക്കാർക്ക് ശമ്പളം കൊടുത്തേ മതിയാകൂവെന്ന് സർക്കാരിനോട് ഹൈക്കോടതി. ഭരണം നടത്തുന്നവർ അക്കാര്യം ചെയ്തേ പറ്റൂ. 3500 കോടി രൂപയുടെ ബാധ്യതയിൽ തീരുമാനമെടുക്കാതെ കെഎസ്ആര്‍ടിസിക്ക് രക്ഷപ്പെടാനാവില്ലെന്ന് കോടതി പറഞ്ഞു. കിട്ടുന്ന വരുമാനമെല്ലാം ബാങ്ക് കൺസോഷ്യത്തിലേക്ക് പോകുന്നു ഉന്നത തലത്തിലുള്ള ഓഡിറ്റ് കെഎസ്ആര്‍ടിസിയിൽ വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം കെ എസ് ആർ ടി സിയിൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് സി ഐ ടി യുവിന്‍റെ മുന്നറിയിപ്പ്. ശമ്പളം കൃത്യമായി കിട്ടാത്ത പക്ഷം കടുത്ത സമരം വേണ്ടി വരുമെന്നാണ് സി ഐ ടി യു നിലപാട്. സമര ഭാഗമായി ഇന്നലെ കെ എസ് ആർ ടി സി ആസ്ഥാന മന്ദിരം ജീവനക്കാർ ഉപരോധിച്ചു. ഓഫിസിനുളളിലേക്ക് ആരേയും കടത്തി വിട്ടില്ല. വനിതജീവനക്കാർ അടക്കം 300ലേറെ ജീവനക്കാരാണ് സമര ഭാഗമായത്.

Leave a Reply