കെഎസ്ആർടിസിയിൽ ഇന്ന് മുതൽ ശമ്പളം നൽകും. മെയ് മാസത്തെ ശമ്പളമാണ് നൽകുക. ശമ്പള വിതരണം ശമ്പളം ഘട്ടം ഘട്ടമായി പൂർത്തിയാക്കാനാണ് നീക്കം. ഓവർഡ്രാഫ്റ്റായി പണം എടുത്ത് ശമ്പളം വിതരണം ചെയ്യാനാണ് ശ്രമം. കെഎസ്ആർടിസി കൈയ്യിൽ പണമില്ലാതെയാണ് ശമ്പള വിതരണത്തിലേക്ക് പോകുന്നത്. ശമ്പള വിതരണം പൂർത്തിയാക്കാൻ 35 കോടി രൂപ കൂടി വേണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു. സർക്കാരിൽ നിന്ന് പണം കിട്ടാതെ ശമ്പളം നൽകാനാവില്ലെന്നാണ് മാനേജ്മെന്റിന്റെ വാദം. അതേസമയം യൂണിയൻ നേതാക്കൾ ഘട്ടംഘട്ടമായി ശമ്പളം നൽകുന്നതിനെ അനുകൂലിക്കുന്നില്ല. ശമ്പളം ഒറ്റത്തവണയായി വേണമെന്നാണ് ഇവരുടെ ആവശ്യം.