Spread the love

സൽമാൻ ഖാനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ‘സിക്കന്ദർ’. ബോളിവുഡിൽ ഏറെ ആരാധകരുള്ള സൂപ്പർതാരവും തെന്നിന്ത്യയുടെ ഹിറ്റ് മേക്കറും ഒന്നിക്കുന്ന സിനിമയായതിനാൽ വലിയ പ്രതീക്ഷയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ സിക്കന്ദറിന്‍റെയും മറ്റ് സമീപകാല ചിത്രങ്ങളുടെയും പരാജയത്തെക്കുറിച്ച് ആരാധകരുമായി സംസാരിക്കാനും അവരുടെ അഭിപ്രായം തേടാനും ഫാൻസിനെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സല്‍മാന്‍ ഖാന്‍.

ഗാലക്സി അപാര്‍ട്ട്മെന്‍റിലെ വീട്ടിലാണ് സല്‍മാന്‍ ഖാൻ ആരാധകരുമായി കൂടിക്കാഴ്ച്ച നടത്തിയത്. നടന്റെ സമീപകാല ചിത്രങ്ങൾ തങ്ങളെ നിരാശപ്പെടുത്തിയെന്ന് ആരാധകര്‍ അദ്ദേഹത്തോട് തുറന്ന് പറഞ്ഞു. തുടക്കം മുതല്‍ക്കേ ഈ ചിത്രത്തിന്‍റെ മുന്നോട്ടുപോക്ക് നേരായ ദിശയിലല്ലെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും ഒരു വലിയ ചിത്രം ഇങ്ങനെയല്ല നിര്‍മ്മിക്കപ്പെടേണ്ടതെന്നും മറുപടിയായി സൽമാനും പറഞ്ഞു. ആരാധകരെ സന്തോഷിപ്പിക്കുന്ന ചിത്രങ്ങള്‍ താന്‍ ഇനി ഉറപ്പായും ചെയ്യുമെന്നും സല്‍മാന്‍ ഖാന്‍ അവര്‍ക്ക് വാക്ക് കൊടുത്തതാണ് വിവരം

Leave a Reply