കരിയറിലെ ഏറ്റവും മികച്ച സമയത്ത് വിവാഹിതയായ നടിയാണ് തെന്നിന്ത്യൻ സുന്ദരി സമാന്ത. നടൻ നാഗ ചൈതന്യയുമായി 2017 ൽ നടന്ന ആഘോഷപൂർണമായ വിവാഹവും പിന്നാലെ നടന്ന വിവാഹമോചനവുമെല്ലാം സോഷ്യൽ മീഡിയ ഒരുപോലെ കൊണ്ടാടിയ രണ്ടു സംഭവങ്ങൾ ആയിരുന്നു. ഒരുമിച്ചഭിനയിക്കവേ പ്രണയത്തിലാവുകയും പിന്നീട് കല്യാണത്തിലും കലാശിച്ച സ്വീറ്റ് പ്രണയജോഡികൾ എന്തിനു വേർ പിരിഞ്ഞു എന്നത് ഇന്നും സിനിമാ ലോകവും ഇരുവരുടെയും ആരാധകരും ഒരുപോലെ തിരയുന്ന കാര്യമാണ്. ഇപ്പോഴിതാ ഇരുവർക്കിടയിലും സംഭവിച്ചതിതാണെന്ന വിശദീകരണവുമായി വന്നിരിക്കുകയാണ് ഫിലിം ജേർണലിസ്റ്റ് സുബൈർ.
ഇരുവർക്കുമിടയിൽ അകലം ഉണ്ടാവാനും പിന്നീട് വേർപിരിയാനുമുള്ള കാരണങ്ങളും ഇയാൾ വിശദമായി പറയുന്നുണ്ട്. ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ ജീവിതം എന്തിനു പാതിവഴിയിൽ നിർത്തി എന്നത് പൊതുവേദികളിലും സോഷ്യൽ മീഡിയകളിലും ഇരുവരോടും ആരാധകർ പലകുറി മാറി മാറി ചോദിച്ചിട്ടുണ്ടെങ്കിലും ഇരുതാരങ്ങളും ഒന്നും വിട്ടുപറഞ്ഞിരുന്നില്ല. വിവാഹത്തിലേക്ക് നീങ്ങുമ്പോൾ കരിയറിലെ പരമാവധി തിരക്കുകൾ കുറച്ച് സമാന്ത ഒരു നല്ല കുടുംബിനിയാകണമെന്ന് നാഗ ചൈതന്യ ആഗ്രഹിച്ചിരുന്നു. എന്നാൽ വിവാഹ ജീവിതം മുന്നോട്ട് പോകവെ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയായിരുന്നു. സമാന്ത സിനിമാതിരക്കുകളിലേക്ക് നാഗ ചൈതന്യയുടെ ഇഷ്ടങ്ങൾക്ക് വിപരീതമായി പോയതാണ് ആദ്യത്തെ കാരണമായി സുബൈർ പറയുന്നത്. ഒരു നല്ല കുടുംബിനി ആയി മാറുന്നതിനു പകരം തന്നെ തേടിയെത്തിയ അവസരങ്ങളൊന്നും തന്നെ നിരസിക്കാതെ നടി മുന്നോട്ടുപോയത് വേർപിരിയലിന്റെ പ്രധാനകാരണമാണെങ്കിലും കല്യാണം കഴിഞ്ഞ് വർഷങ്ങൾ കടന്നുപോയിട്ടും ഒരു കുഞ്ഞിനായി നടി താല്പര്യം കാണിക്കാത്തതും മറ്റൊരു കാരണമായി ഇയാൾ വാദിക്കുന്നു.
അതേസമയം സുബൈറിന്റെ വാദങ്ങൾ വൈറലായതോടെ ഇയാളെ കുറ്റപ്പെടുത്തിയും പിന്തുണച്ചും നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. പലരും സുബൈറിന്റെ വാദങ്ങൾ ശെരിവച്ചപ്പോൾ മറ്റുചിലർ കടുത്ത വിമർശനങ്ങളുമായാണ് രംഗത്തെത്തിയത്. വിവാഹ മോചനത്തിന് കാരണം എന്തെന്ന് സംബന്ധിച്ച് പല അഭ്യൂഹങ്ങളും പരന്നപ്പോളും ഇരുവരും പ്രതികരിക്കാത്തതിനാൽ തന്നെ സുബൈറിന്റെ വിലയിരുത്തൽ വളരെ മോശം പ്രവർത്തിയെന്നാണ് ഇക്കൂട്ടരുടെ വാദം. അതേസമയം ഡിവോഴ്സിന് ശേഷം നടി ശോഭിത ധുലിപാലയുമായി നടൻ അടുപ്പത്തിലാണെന്ന റിപ്പോർട്ടുകളുണ്ട്.