സാമന്തയും നാഗ ചൈതന്യയും വേർപിരിയുന്നു.
സാമന്തയും നാഗ ചൈതന്യയും നാല് വർഷത്തെ തങ്ങളുടെ വിവാഹ ജീവിതം അവസാനിപ്പിക്കുന്നു. അടുത്തിടെ അവർ വേർപിരിയുന്നു എന്ന വാർത്തകൾ വന്നിരുന്നു എങ്കിലും അവ സ്ഥിതീകരിച്ചിരുന്നില്ല.ഇപ്പൊൾ അവർ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കൂടി ആണ് ഇക്കാര്യം അറിയിച്ചത്.
“ഞങ്ങളുടെ അഭ്യുദയ കാംക്ഷികളോട്. ഏറെ ആലോചനകൾക്ക് ശേഷം ഞാനും നാഗചൈതന്യയും അവരവരുടെ വഴികൾ തെരഞ്ഞെടുക്കാനായി ഭാര്യാഭർത്താക്കന്മാർ എന്ന നിലയിൽ നിന്ന് വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു. ഞങ്ങൾക്ക് ഒരു പതിറ്റാണ്ടിലധികമായി സൗഹൃദം നിലനിർത്താൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ട്. അതായിരുന്നു ഞങ്ങളുടെ ബന്ധത്തിൻ്റെ കേന്ദ്രം. ഇനിയും ആ പ്രത്യേക ബന്ധം തുടരാനാവുമെന്ന് ഞങ്ങൾ കരുതുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും സ്വകാര്യത അനുവദിക്കാനും ഞങ്ങളുടെ ആരാധകരോടും അഭ്യുദയ കാംക്ഷികളോടും മാധ്യമങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.”-സാമന്ത തൻ്റെ ഇൻസ്റ്റഗ്രാം പങ്കുവച്ച പ്രസ്താവനയിൽ പറഞ്ഞു.