സാമന്ത റൂത് പ്രഭു നായികയാവുന്ന ‘ശാകുന്തളം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നു. കാടിനു നടുവിൽ മാനുകളും മയിലുകൾക്കും അരയന്നങ്ങൾക്കുമൊപ്പം ഇരിക്കുന്ന സാമന്തയെ ആണ് പോസ്റ്ററിൽ കാണാനാവുക. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിൽ സൂഫിയായി എത്തി ജനപ്രീതി നേടിയ ദേവ് മോഹൻ ആണ് ചിത്രത്തിൽ സാമന്തയുടെ നായകനായി എത്തുന്നത്. ചിത്രത്തിൽ ശകുന്തളയായി സാമന്ത എത്തുമ്പോൾ ദുഷ്യന്തന്റെ വേഷമാണ് ദേവിന്. ദേശീയ പുരസ്കാരം നേടിയ കോസ്റ്റ്യൂം ഡിസൈനർ നീതു ലുല്ലയാണ് ചിത്രത്തിൽ സാമന്തയുടെ വസ്ത്രമൊരുക്കുന്നത്. ഏറെ പ്രതീക്ഷയോടെ ആരാധകർ ഉറ്റുനോക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ശാകുന്തളം’. ഇതിഹാസ പ്രണയകഥയ്ക്ക് ചലച്ചിത്രഭാഷ്യം നൽകുന്നത് സംവിധായകൻ ഗുണശേഖർ ആണ്.