Spread the love

ജനപ്രീതിയില്‍ ഇന്ത്യയിൽ തന്നെ ഏറ്റവും മുന്നിലുള്ള നായിക ആരാണെന്ന് അറിയാമോ? അതെ തലകെട്ടിൽ പറയുംപോലെ തന്നെ അത് തെന്നിന്ത്യക്കാരുടെ സ്വകാര്യ അഹങ്കാരമായ സാമന്ത തന്നെ ആണ്. രണ്ടാം സ്ഥാനം ബോളിവുഡ് നടി ആലിയ ഭട്ട് കൊണ്ടുപോയപ്പോൾ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ദീപിക പദുകോണിനെ തള്ളി നയൻ‌താര ഇക്കുറി മുന്നിലെത്തുകയായിരുന്നു.

ഓർമാക്സ് മീഡിയയയാണ്ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികമാരുടെ പട്ടിക പുറത്തുവിട്ടത് .ദീപിക പദുക്കോൺ നാലാം സ്ഥാനത്തും തൃഷ അഞ്ചാം സ്ഥാനത്തുമാണ്. കാജല്‍ അഗര്‍വാളാണ് ആറാം സ്ഥാനം നേടിയത്. ശ്രദ്ധ കപൂർ ഏഴും സായ് പല്ലവി എട്ടും ഒമ്പതാം സ്ഥാനത്ത് രശ്‌മിക മന്ദാനയുമാണ്. പത്താം സ്ഥാനം കത്രീന കൈഫിനാണ് സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം പട്ടികയിൽ മലയാളി നടിമാർ ആരും തന്നെ ഇല്ല.

Leave a Reply