ക്രിക്കറ്റ് താരം യുസ് വേന്ദ്ര ചാഹലും നടിയും നര്‍ത്തകിയുമായ ധനശ്രീ വര്‍മയും ഈയടുത്താണ് നിയമപരമായി വേർ പിരിഞ്ഞത്. കോടതി മുഖാന്തരം ഉള്ള വിവാഹമോചന ഉടമ്പടി പ്രകാരം താരം ധന്യശ്രീക്ക് 4.75 കോടി രൂപ നൽകാൻ ഉത്തരവായിരുന്നു. ഇതിൽ2.37 നൽകിയ താരത്തിന് സാവകാശവും നൽകിയിരുന്നു. ഇത്തരം വിവാഹമോചനങ്ങളിലെ ജീവനാംശ തുകകൾ ചർച്ചയായതോടെ വേർപിരിയൽ സമയത്ത് തെന്നിന്ത്യൻ ഇഷ്ട നായിക സാമന്ത പ്രഭു പറഞ്ഞ വാക്കുകളും നാഗ ചൈതന്യ നടിക്ക് നൽകിയ തുക നിരസിച്ച സംഭവവുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
വിവാഹമോചനത്തിന്റെ പശ്ചാത്തലത്തില്‍ സാമന്തക്ക് ജീവനാംശമായി 200 കോടി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നാഗചൈന്യയും കുടുംബവും വാഗ്ദാനം ചെയ്ത ഒരു തുകയും വാങ്ങാന്‍ നടി തയ്യാറായില്ല. വിവാഹത്തില്‍ നിന്ന് പങ്കാളിയുടെ സ്‌നേഹമാണ് പ്രതീക്ഷിക്കുന്നതെന്നും മറ്റൊന്നും ആവശ്യമില്ലെന്നും നടിയുമായി അടുത്ത വൃത്തങ്ങള്‍ അന്ന് വ്യക്തമാക്കിയിരുന്നു. ഈ തീരുമാനമാണ് ഇപ്പോൾ വീണ്ടും ചർച്ച ആയെതും നടിക്ക് സോഷ്യൽ മീഡിയയിൽ കൈയ്യടികൾ നേടി കൊടുക്കുന്നതും.