Spread the love

തന്നോട് ശരീരഭാരം കൂട്ടാൻ ആവശ്യപ്പെട്ട് വന്ന കമന്റുകളോട് കുറിക്കു കൊള്ളും വിധം പ്രതികരിച്ച് നടി സാമന്ത. തിങ്കളാഴ്ച ഇൻസ്റ്റാഗ്രാമിൽ സാമന്ത ഒരു ആസ്ക് മി എനിതിംഗ് സെഷൻ ഹോസ്റ്റ് ചെയ്തിരുന്നു. ഈ സെഷനിൽ, ഒരു “ദയവായി കുറച്ച് ഭാരം വർദ്ധിപ്പിക്കൂ. ദയവായി ബൾക്കിംഗ് തുടരുക” എന്ന് ഒരാൾ നടിയോടു പറയുകയായിരുന്നു. ഈ കംമെന്റിനോടു പ്രതികരിച്ചതാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

“വലിയ വെയിറ്റുള്ള അഭിപ്രായമാണിത്, ഞാൻ എന്‍റെ ഭാരത്തെക്കുറിച്ച് സംസാരിക്കുന്നത് പലയിടത്തും കണ്ടു. നിങ്ങൾ തീർച്ചയായും ഒരു കാര്യം അറിയണം, ഞാൻ കർശനമായ ആൻറി-ഇൻഫ്ലമേറ്ററി ഡയറ്റിലാണ്. അത് തുടരാന്‍ ഈ ഭാരം നിലനിര്‍ത്തണം. എന്‍റെ അവസ്ഥയില്‍ എന്നെ ഇപ്പോഴും നല്ല രീതിയില്‍ നിര്‍ത്തേണ്ടതുണ്ട്, ജീവിക്കൂ സുഹൃത്തുക്കളെ ജീവിക്കാന്‍ അനുവദിക്കൂ, ഇത് 2024 അല്ലെ” എന്നാണ്സാമന്ത പറഞ്ഞത്.

അതേസമയം രാജസ്ഥാനിലെ രൺതംബോറിലാണ് സാമന്ത റൂത്ത് പ്രഭു ദീപാവലി ആഘോഷിച്ചത്. തന്‍റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ താരം ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്. രാജ് ഡികെ സംവിധാനം ചെയ്യുന്ന സിറ്റാഡൽ: ഹണി ബണ്ണിയാണ് സാമന്തയുടെതായി അടുത്തതായി എത്തുന്നത്. ഒരു സ്പൈ ത്രില്ലര്‍ സീരിസാണ് ഇത്.

Leave a Reply