Spread the love

വ്യക്തിജീവിതവും സിനിമ ജീവിതവും രണ്ടായി കാണാൻ സാധിക്കാത്തവരാണ് മിക്ക സെലിബ്രിറ്റികളും. പലരും ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരുപോലെ പ്രേക്ഷകർ ശ്രദ്ധിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തരായ ചില നടന്മാരും നടിമാരും ഉണ്ട്. സിനിമക്കപ്പുറം നടക്കുന്നതൊക്കെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളും കാര്യങ്ങളും ആണെന്ന് ബോധത്തിൽ ഉറച്ചുനിൽക്കുന്നവർ. ഇത്തരത്തിൽ ഒരാളാണ് നടി സാമന്ത. നാഗചൈതന്യയുമായുള്ള വേർപിരിയലിന് ശേഷം സംവിധായകന്‍ രാജ് നിദിമോരുവുമായി താരം പ്രണയത്തിലായെന്ന തരത്തിൽ ചർച്ചകൾ വ്യാപകമായിരുന്നു. ഇപ്പോഴിതാ പ്രചരിക്കുന്ന വാർത്തകൾ വെറും അഭ്യൂഹമല്ല, തങ്ങളുടെ ബന്ധം സീരിയസ് ആണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുമായി നടി സാമന്തയും സംവിധായകന്‍ രാജ് നിദിമോരുവും എത്തിയിരിക്കുകയാണ്.

”ചുറ്റും സുഹൃത്തുക്കളും കുടുംബാംഗങ്ങളും. കഴിഞ്ഞ ഒന്നര വര്‍ഷമായി, എന്റെ കരിയറിലെ ഏറ്റവും ധീരമായ ചില ചുവടുകളാണ് ഞാന്‍ എടുത്തത്. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നു, ഉള്‍പ്രേരണയെ വിശ്വസിക്കുന്നു, മുന്നോട്ട് പോകുമ്പോള്‍ പഠിക്കുകയും ചെയ്യുന്നു. ഇന്ന്, ഞാന്‍ ചെറിയ വിജയങ്ങള്‍ ആഘോഷിക്കുകയാണ്.” എന്ന് തുടങ്ങുന്ന കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ഒന്ന് രാജിനൊപ്പമുള്ളതാണ്. താന്‍ ആരംഭിച്ച പെര്‍ഫ്യൂം ബ്രാന്‍ഡിന്റെ ലോഞ്ച് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് സാമന്ത പങ്കുവച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ ഏറ്റെടുത്ത വെല്ലുവിളികളെ കുറിച്ചും ചെറിയ വിജയങ്ങള്‍ ആഘോഷിക്കുന്നതിനെ കുറിച്ചും സാമന്ത കുറിച്ചിട്ടുണ്ട്.

Leave a Reply