യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ത്രില്ലര്‍ ചിത്രം എരിഡയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. എരിഡ എന്നത് ഗ്രീക്ക് പദമാണ്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംയുക്ത മേനോനാണ് നായിക.നടി സംയുക്ത മേനോന്റെ ബോൾഡ് ലുക്ക് തന്നെയാണ് പോസ്റ്ററിലെ ശ്രദ്ധാകേന്ദ്രം. നാസ്സര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
അരോമ സിനിമാസ്,ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍,അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥന്‍ നിര്‍വഹിക്കുന്നു.ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ആഴ്ച ബാംഗ്ലൂരിൽ ആരംഭിച്ചിരുന്നു. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ഷൂട്ടിംഗ് ഇപ്പോൾ തുടങ്ങിയിരിക്കുന്നതെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.