മലയാളികളുടെ പ്രിയ താരം സംയുക്ത വര്‍മ്മയുടെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. മകന്‍ ദക്ഷ ധാര്‍മിക്കിനൊപ്പമാണ് പുതിയ ഹെയര്‍ സ്റ്റൈലില്‍ നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് സംയുക്ത വര്‍മ. യോഗയും കുടുംബ ജീവിതവുമൊക്കെയായി തിരക്കിലാണ് സംയുക്ത വര്‍മ.
2002ല്‍ ആണ് ബിജു മേനോനും സംയുക്ത വര്‍മയും വിവാഹിതരാകുന്നത്. വിവാഹശേഷം ബിജു മേനോനൊപ്പം ചില പരസ്യചിത്രങ്ങളില്‍ നടി അഭിനയിച്ചിരുന്നു. 2002ല്‍ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം തമിഴ് പതിപ്പാണ് താരം അവസാനം അഭിനയിച്ച സിനിമ.