മറയൂര്‍ചന്ദനത്തിന് പുറമേ ചന്ദന വിത്തിനും വന്‍ ഡിമാന്‍ഡ്. ഒരു കിലോ വിത്തിന് രണ്ടായിരം രൂപയാണ് വില. ആകെ ഒരുകോടി രൂപയാണ് വിത്ത് വിൽപ്പനയിലൂടെ ഇത്തവണ വനംവകുപ്പ് ലക്ഷ്യമിടുന്നത്. വനസംരക്ഷണസമിതിക്കാണ് വിത്ത് ശേഖരണത്തിന്റെയും സംസ്കരണത്തിന്റെയും ചുമതല. പ്രദേശവാസികളായ നിരവധി പേര്‍ക്ക് തൊഴിൽ നൽകുന്ന സംരഭം കൂടിയാണിത്. ചന്ദനമരങ്ങളിൽ നിന്ന് സ്വാഭാവികമായി പൊഴിഞ്ഞു വീഴുന്ന കടുംനീല നിറത്തിലുള്ള പഴങ്ങൾ സംസ്കരിച്ച് വിത്താക്കും. 49.28 കോടി രൂപയുടെ ചന്ദനമാണ് ഇത്തവണ വിറ്റുപോയത്.