Spread the love

പൊതുമധ്യത്തിൽ അപമാനിച്ചുവെന്നും ബി ഉണ്ണികൃഷ്ണൻ തന്നോട് വൈരാഗ്യപരമായി സിനിമയിൽ പെരുമാറുന്നുവെന്നും കാട്ടി നിർമാതാവും നടിയുമായ സാന്ദ്ര തോമസ് നൽകിയ പരാതിയിൽ പോലീസ് കേസ് എടുത്തിരുന്നു. സംഭവത്തിനു പിന്നാലെ സാന്ദ്ര തോമസിനെതിരെ ഒരു തരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ലെന്ന് പറഞ്ഞ് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ രംഗത്തെത്തിയിരുന്നു. സാന്ദ്രയുമായുള്ള സൗഹൃദം അടുത്ത കാലം വരെ ദൃഢമായിരുന്നുവെന്നും താരം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ശേഷവും ഈ സംഭവങ്ങൾക്കെല്ലാം ശേഷവും ഓരോ സിനിമകളുടെ പ്രിവ്യൂവിനും സാന്ദ്ര തന്നെ ക്ഷണിക്കാറുണ്ടായിരുന്നുവെന്നുമാണ് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞത്.

എന്നാൽ സംഭവങ്ങൾ അങ്ങനെയല്ലെന്നും ബി. ഉണ്ണികൃഷ്ണന് കാര്യമായ ഓർമ്മപ്പിശകുണ്ടെന്നും ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് വീണ്ടും മാധ്യമങ്ങളുടെ മുന്നിലെത്തി. ഓം ശാന്തി ഓശാന എന്ന ചിത്രത്തിനായി ഏഴ് ലക്ഷം രൂപ വാങ്ങിയെന്നാണ് ഉണ്ണികൃഷ്ണൻ ആരോപിക്കുന്നത്. ഇത് തെറ്റായ കാര്യമാണ്. ആ സിനിമയ്ക്കായി മൂന്നര ലക്ഷം രൂപ ചെലവ് ചെയ്തിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇതിന്റെ സെറ്റിൽമെന്റിനായി ആവശ്യപ്പെട്ടത് 25ലക്ഷം രൂപയായിരുന്നു. ഈ പണം നൽകാതെ സിനിമ ചെയ്യാനാവില്ലെന്ന സ്ഥിതി വന്നതോടെ ബി ഉണ്ണികൃഷ്ണൻ, ജൂഡ് ആന്തണി, മിഥുൻ മാനുവൽ തോമസും ഒരു ഹോട്ടലിൽ വച്ച് സംസാരിച്ചിരുന്നു. അന്ന് ഫെഫ്ക ഇനി സഹകരിക്കില്ല എന്ന രീതിയിൽ വരെ സംസാരിച്ച സമയത്ത് തുടക്കക്കാരി എന്ന നിലയിൽ ഭയന്നു പോയി. അങ്ങനെയാണ് മൂന്ന് ലക്ഷം രൂപ കൂടിചേർത്ത് റൌണ്ട് ഫിഗറായി ഏഴ് ലക്ഷം രൂപ വാങ്ങിയത്. ഇതൊക്കെ ബി ഉണ്ണികൃഷ്ണൻ നേരിട്ട് ഇടപെട്ട ചർച്ച ചെയ്തത്. അന്ന് സിനിമയുമായി ബന്ധപ്പെട്ടുണ്ടായ അഭിമാനക്ഷതത്തിന് ഇവരിൽ നിന്ന് ക്ഷമാപണം എഴുതി വാങ്ങിയിരുന്നു. ഇത് ഫ്രൈഡേ ഫിലിം ഹൌസിൽ ഫ്രെയിം ചെയ്ത് വച്ചിരുന്നു.

രണ്ട് പ്രാവശ്യം ഉണ്ണികൃഷ്ണനുമായി മുഖാമുഖം സംസാരിച്ചിരുന്നു. ഒന്ന് ഭദ്രൻ സാറിന്റെ മീറ്റിംഗിൽ. ഇനി നിന്നെ മലയാള സിനിമ ചെയ്യിപ്പിക്കില്ല എന്ന് പറഞ്ഞ് പോവുന്നത് മീറ്റിംഗിന്റെ മിനിറ്റ്സിൽ രേഖപ്പെടുത്തില്ലല്ലോയെന്നും സാന്ദ്ര തോമസ് പ്രതികരിച്ചു

Leave a Reply