ആദ്യമായി വോട്ടു ചെയ്യുന്നതിന്റെ ത്രില്ലിലാണ് നടി സാനിയ ഇയ്യപ്പന്‍. എറണാകുളം തന്റെ കന്നി വോട്ടു ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തുവെന്നു താരം പറയുന്നു. തൊടുപുഴയില്‍ പുരോഗമിക്കുന്ന ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇക്കാര്യങ്ങള്‍സാനിയ പങ്കുവച്ചത്.
തനിക്കു പ്രത്യേകിച്ച് രാഷ്ട്രീയ പാര്‍ട്ടികളൊന്നും ഇല്ലെന്നും അച്ഛനും അമ്മയുംആരെ പറയുന്നുവോ അവര്‍ക്ക് വോട്ട് ചെയ്യുമെന്നും താരം പറഞ്ഞു.വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും പ്രധാന വേഷം ചെയ്യുന്ന ചിത്രം സൂരജ് ടോം സംവിധാനം ചെയ്യുന്നു. ഇഫാര്‍ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത്. പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസാണ് .
സംഗീതസംവിധായകന്‍ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതവും ആനന്ദ് മധുസൂദനന്‍ തന്നെ. ഗാനരചന ഹരി നാരായണന്‍. പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.