ഫാഷന്‍ പ്രേമികള്‍ ഏറ്റവുമധികം ശ്രദ്ധിക്കുന്ന മലയാള നടിമാരില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍. അവാര്‍ഡ് നിശകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും ഗ്ലാമറസ് ലുക്കില്‍ എത്തുന്ന താരം ഫാഷന്‍ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ മാതൃകയാക്കുന്ന സെലിബ്രിറ്റികളില്‍ ഒരാളാണ്. ഇപ്പോഴിതാ സ്വന്തമായി ഒരു വസ്ത്ര ബ്രാന്‍ഡിന് തുടക്കം കുറിക്കുകയാണ് സാനിയ.
സോഷ്യല്‍ മീഡിയ പേജുകളിലൂടെ ‘സാനിയാസ് സിഗ്നേച്ചര്‍’ എന്ന വസ്ത്ര ബ്രാന്‍ഡ് താരം ആരാധകര്‍ക്ക് പരിചയപ്പെടുത്തി. ഓണ്‍ലൈന്‍ വസ്ത്ര ബ്രാന്‍ഡാണ് സാനിയാസ് സിഗ്നേച്ചര്‍. തന്റെ പുതിയ തുടക്കത്തില്‍ ഭാഗമാകാന്‍ എല്ലാവരെയും ക്ഷണിച്ചിരിക്കുകയാണ് നടി.
ഫാഷനെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടിയുള്ളതാണ് തന്റെ ബ്രാന്‍ഡ് എന്ന് സാനിയ കുറിച്ചു. ഉടന്‍തന്നെ പുതിയ കളക്ഷനുകള്‍ അവതരിപ്പികുമെന്നും ഇന്സ്റ്റഗ്രാമിലൂടെയായിരിക്കും ഇപ്പോള്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുകയെന്നും നടി അറിയിച്ചു’
നൃത്ത റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയാണ് സാനിയ ആദ്യം ശ്രദ്ധേയയായത്. പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പ്രേതം 2, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലും നടി ശ്രദ്ധേയ വേഷങ്ങളിലെത്തി.